അങ്ങാടിപ്പുറം : റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഗ്നിട്ടിവലി ആൻഡ് കമ്മ്യൂണിക്കേറ്റീവലി ചല്ലൻജ്ഡ് (റിച്ച്) സംഘടിപ്പിച്ച ശ്രീ വടക്കേതിൽ ഹംസ സ്മാരക അഖില കേരള ഭിന്നശേഷി പുനരധിവാസ ക്വിസ് ജനുവരി 20 ശനിയാഴ്ച്ച റിച്ചിൽ വെച്ച് നടത്തപ്പെട്ടു. മലപ്പുറം ജില്ലയിലെ GMHSS CV ക്യാമ്പസ്സിൽ പഠിക്കുന്ന ശ്രീനാഥ് സുധീഷാണ് ജേതാവായത്. ഇദ്ദേഹത്തെ റിച്ചിന്റെ 2024 – 25 വർഷത്തെ സ്റ്റുഡന്റ് അംബാസ്സഡറായി നിയമിച്ചു. ഭിന്നശേഷി, പൊതുവിജ്ഞാനം, ആനുകാലികം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് നടത്തപ്പെട്ടത്. കൊല്ലം ജില്ലാ ഇന്നവേഷൻ കൗൺസിലിന്റെ ജില്ലാ പ്രോഗ്രാം ഓഫീസറായ ശ്രീ. ജസ്റ്റിൻ ബെൻഡിക്ടാണ് മത്സരം നിയന്ത്രിച്ചത്. ഒന്നാം സമ്മാനം ₹8000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയ്ക്ക് A ഗ്രേഡും തിരുവാതിരയ്ക്ക് B ഗ്രേഡും നേടിയ പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയും റിച്ചിന്റെ സ്ഥാപക ചെയർമാനായ ശ്രീ. വടക്കേത്തിൽ ഹംസയുടെ ചെറുമകളുമായ കുമാരി തമന്നയെ ചടങ്ങിൽ അനുമോദിച്ചു. റിച്ചിന്റെ വൈസ് ചെയർമാനായ ശ്രീ. വേണുഗോപാലും എക്സിക്യൂട്ടീവ് ഡയറക്ടറായ ശ്രീമതി. ഹസീന സാദിഖും ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായ ശ്രീ. ജിന്റോ സെബാസ്റ്റ്യനും പരിപാടികൾക്ക് നേതൃത്വം നൽകി. ഡയറക്ടർമാരായ ഡോ. സറീന ഹംസയും സീനത്ത് ഹംസയും പരിപാടിയിൽ പങ്കെടുത്തു. അന്നേ ദിവസം രാവിലെ കോളേജ് വിദ്യാർത്ഥികൾക്കായി ‘Mental Health & Adolescent Psychology ‘ എന്ന വിഷയത്തിൽ, കോട്ടക്കൽ Government Ayurveda Research Institute for Mental Health and Hygiene ലെ മാനസികാരോഗ്യ വിദഗ്ദ്ധയായ, Dr. Aparna P M MD (Ay) സെമിനാർ നയിച്ചു.